About this episode
ഒരു നിശ്ചിത രോഗത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്നു പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സിനേഷന്റെ തത്ത്വം. രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കാൻ ശേഷിയുള്ള ശ്വേത രക്താണുക്കളെ നേരത്തെ സജ്ജമാക്കുകയാണ് വാക്സിനേഷനിൽ ചെയ്യുന്നത്. ആന്റിജനുകളുടെ സാന്നിധ്യം മനസ്സിലാക്കി അവയ്ക്കെതിരെ ഉത്തേജിതമാകുവാൻ ലിംഫോസൈറ്റുകൾക്ക് കഴിവുണ്ട്. ജീവനുള്ളവയും ഇല്ലാത്തവയുമായ രോഗാണുക്കളെ വാക്സിനുകളായി ഉപയോഗപ്പെടുത്തുന്നുണ്ട്. പേപ്പട്ടി വിഷബാധയ്കെതിരെയുള്ള റാബിസ് വാക്സിനുകൾ , പോളിയോ രോഗത്തിനതിരെയുള്ള സാൽക്ക് വാക്സിനുകൾ എന്നിവയിൽ മൃതങ്ങളായ അണുക്കളെയാണ് ഉപയോഗിക്കുന്നത്. ക്ഷയരോഗത്തിനെതിരെയുള്ള ബി.സി.ജി കുത്തിവയ്പിന് ജീവനുള്ളതും നിർവീര്യമാക്കപ്പെട്ടതുമായ രോഗാണക്കളെ ഉപയോഗിക്കുന്നു. വസൂരി രോഗബാധയ്കെതിരെ സജീവമായ ഗോവസൂരി രോഗാണുക്കളെയാണ് ഉപയോഗിച്ചിരുന്നത്. ചില വാക്സിനുകളിൽ രോഗാണുക്കൾ ഉൽപാദിപ്പിക്കുന്ന ടോക്സിനുകൾ നിർവീര്യമാക്കിയാണ് ഉപയോഗിക്കുന്നത്. ആദ്യമായി വിജകരമായി നൽകിയ വാക്സിനാണ് വസൂരി വാക്സിൻ (Smallpox vaccine) . 1796 -ൽ എഡ്‌വേഡ് ജന്നർ ആണ് ഇത് വിജയകരമായി പരീക്ഷിച്ചത്. പാൽ ഉൽപ്പാദിപ്പിക്കുന്ന കർഷകരിൽ ഒരിക്കൽ കൗപൊക്സ് ഉണ്ടായവരിൽ പിന്നെ വസൂരി ഉണ്ടാവാറില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. Variolae vaccinae (അതായത് പശുക്കൾക്ക് ഉണ്ടാകുന്ന വസൂരി) എന്ന വാക്കിൽ നിന്നാണ് വാക്സിൻ എന്ന വാക്ക് ഉണ്ടായത്. ജെന്നർ തന്നെയാണ് ഈ വാക്കിനും രൂപം നൽകിയത്. ജന്നറുടെ സുഹൃത്തായ റിച്ചാഡ് ഡന്നിംഗ് 1800 -ൽ ഈ വാക്ക് അച്ചടിയിലും ഉപയോഗിച്ചു. ആദ്യം വസൂരിക്ക് മാത്രം ഉപയോഗിച്ചുവന്ന ഈ വാക്ക് 1881 -ൽ ലൂയി പാസ്റ്റർ ജന്നറുടെ ബഹുമാനാർത്ഥം എല്ലാത്തരം വാക്സിനേഷനുകൾക്കും ഉപയോഗിച്ചുതുടങ്ങി
Comments
Rate this episode
Episode Details
- Author
- Radio Mattoli
- Show Type
- full
- Audio Format
- audio/x-m4a
