നേരും പൊരുളും - മുഖവിലക്കെടുക്കണം കർഷകൻറെ ആശങ്കകൾ
Community Radio Mattoli 90.4 FM

നേരും പൊരുളും - മുഖവിലക്കെടുക്കണം കർഷകൻറെ ആശങ്കകൾ

Sep 19, 2020
4:22
-(0)

About this episode

കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ സമരം പടരുന്നു. കൃഷിയെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്നനെതിരെ നാളെ ദേശിയ തലത്തില്‍ കര്‍ഷകപ്രക്ഷോഭം നടക്കും. വിവാദ ഓര്‍ഡിനന്‍സുകള്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ പാസ്സാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. കര്‍ഷകരെ അടിമുടി ബാധിക്കുന്ന മൂന്ന് ഓര്‍ഡിനന്‍സുകള്‍ക്കെതിരെയാണ് പ്രക്ഷോഭം. അവശ്യവസ്തുനിയമം, വില ഉറപ്പാക്കല്‍, കൃഷിയിട സേവന കരാര്‍, കര്‍ഷകോല്പന്ന വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് ഓര്‍ഡിനന്‍സുകളാണ് പാര്‍ലമെന്‍റിന്‍്റെ പരിഗണനയ്ക്കു വരുന്നത്. ഓര്‍ഡിനന്‍സുകള്‍ പ്രാബല്യത്തിലാകുന്നതോടെ കര്‍ഷകര്‍ക്ക് സ്വന്തം ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കുമെന്നാണ് സര്‍ക്കാരിന്‍്റെ വാദം. എന്നാല്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റ് വത്കരിക്കാനും നിരോധിതമായ കരാര്‍ കൃഷിയ്ക്ക് നിയമ പ്രാബല്യം നല്‍കാനുമുള്ള ശ്രമമാണിതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. വന്‍കിട കോര്‍പ്പറേറ്റുകള്‍ രംഗത്തെത്തുമ്ബോള്‍ കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ' താങ്ങുവില പോലുള്ള ആനുകൂല്യങ്ങള്‍ കിട്ടില്ലെന്ന് അവര്‍ പരാതിപ്പെടുന്നു.കേരളം കര്‍ണാടക തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാര്‍ മധ്യ പ്രദേശ് എന്നിവിടങ്ങളില്‍ സമരം ശക്തമാകും. പഞ്ചാബില്‍ തുടക്കമിട്ട സമരം, ഹരിയാനയും പിന്നിട്ട് ഉത്തര്‍പ്രദേശിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ഹരിയാനയിലെ പിപ്പ്ലിയില്‍ കര്‍ഷകര്‍ ഡല്‍ഹി ഹൈവേ ഉപരോധിച്ചിരുന്നു. പഞ്ചാബില്‍ പല തവണ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തിയിരുന്നു.

Comments

Rate this episode

Episode Details

Author
Radio Mattoli
Show Type
full
Audio Format
audio/x-m4a

We use analytics

We use Umami, a privacy-friendly analytics tool, to understand how visitors use this site. No personal data is collected and no data leaves our EU servers. You can accept or decline below. Privacy Policy