About this episode
ഉറൂബിന്റെ കഥകൾ ഒരു കാലഘട്ടത്തിന്റെ കഥകളാണ്. അദ്ദേഹം എഴുതിത്തുടങ്ങിയ കാലത്തുതന്നെ അസ്തമിച്ചു തുടങ്ങിയ ഏറനാടൻ ഭൂപ്രദേശങ്ങൾ അവിടുത്തെ പേരുകേട്ട നായർ തറവാടുകളുടെ കഥകൾ, ഇവയെല്ലാം ചരിത്രത്തിന്റെ അവശിഷ്ടങ്ങളാണ്. ഒരു നൂറു വർഷം മുമ്പ് വള്ളുവനാട് താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാമ്പത്തിക ചിത്രം കിട്ടണമെങ്കിൽ ഉറൂബിന്റെ കഥകൾ വായിച്ചാൽ മതി. പക്ഷെ ഉറൂബിന്റെ സാഹിത്യം ആ കാലത്തിലോ ദേശത്തിലോ മനുഷ്യരിലോ ഒതുങ്ങി നിൽക്കുന്നില്ല. കാലത്തിന്റെ വളർച്ചക്കൊത്ത് വന്ന മാറ്റങ്ങൾ, അത് ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്നതുകൂടി ഈ കഥകൾ വ്യക്തമാക്കുന്നു. വെറുമൊരു സാഹിത്യകൃതി എന്ന പേരിൽ ഈ കഥകളെ അവലോകനം ചെയ്യുന്നത് പാകപ്പിഴയാകും. ഇത് മനുഷ്യവളർച്ചയുടെ ചരിത്രമാണ്, മാനവികതയ്ക്കുള്ള ഉദ്‌ബോധനവും. മനുഷ്യബന്ധങ്ങളെ അതീവ ചാരുതയോടെ ചിത്രീകരിക്കാനാണ് ഉറൂബിന് എപ്പോഴും താല്‍പര്യം ഒന്നിലധികം കഥകളില്‍ ഒന്നിലധികം കഥാപാത്രങ്ങള്‍ പറയുകയോ ചിന്തിക്കുകയോ ചെയ്യുന്നു. ''നമ്മള്‍ ആളുകളെ എത്രവേഗം മറക്കുന്നു. മനസ്സിന്റെ ദുരൂഹമായ അടരുകള്‍ ഒന്നൊന്നായി വിടര്‍ത്തി കാണിക്കാനുള്ള ശ്രമമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ആള്‍ക്കൂട്ടത്തെ തന്നെ ഉറൂബ് കഥാപാത്രമാക്കിയിട്ടുണ്ട്. ''കൊടുങ്കാറ്റില്‍'' പോലുള്ള കഥകളില്‍ ചെകുത്താന്‍ മനുഷ്യക്കുഞ്ഞായി. വെളുത്തകുട്ടിയായി മാറി തികച്ചും വ്യത്യസ്തതലത്തില്‍ നില്‍ക്കുന്ന കഥയാണിത്. ഒന്നിലധികം വ്യാഖ്യാനങ്ങള്‍ക്കിടനല്‍കുന്ന ഈ കഥയും സൂചിപ്പിക്കുന്നത് അമ്മയുടെ മുലപ്പാലിലൂടെ നമ്മിലേക്ക് മനുഷ്യത്വം പകരുന്നു എന്ന ആശയമാണ്. ഏത് കഥയും സ്പഷ്ടമാക്കുന്ന ഒന്നുണ്ട്. ചെറുകഥയുടെ ശില്‍പ ഭദ്രതയെ പറ്റി ഏറെ ബോധവാനായിരുന്നു ഉറൂബ്. ഒരു രാജശില്‍പിയുടെ കൈവിരലടയാളം പതിഞ്ഞു കിടക്കുന്ന കഥകളാണ് അദ്ദേഹത്തിന്റേത്. തേന്‍മുള്ളുകള്‍, നവോന്മേഷം, തുറന്നിട്ടജാലകം, നിലാവെളിച്ചം, നീര്‍ച്ചാലുകള്‍, കതിര്‍ക്കറ്റകള്‍ എന്നീ സമാഹാരങ്ങളില്‍ ഉറൂബിന്റെ പ്രധാന കഥകള്‍ ഉള്‍പ്പെടുന്നു.
Comments
Rate this episode
Episode Details
- Author
- Radio Mattoli
- Show Type
- full
- Audio Format
- audio/x-m4a
